കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അവധിക്കാലത്താണ്. ശരിയായ ഭക്ഷണക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുട്ടികളില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണം പോഷകങ്ങള്‍ നിറഞ്ഞതായിരിക്കണം.
ഒപ്പം അവരുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവയുമാകണം. എന്നാല്‍ അവധിക്കാലമാകുന്നതോടെ കുട്ടികള്‍ ഇടയ്ക്കിടെ പായ്ക്കറ്റ് ഫുഡ് കഴിച്ചു ശീലിക്കും. ഇതു അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ട് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാതാപിതാക്കള്‍ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്.
മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും അമിതവണ്ണം പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. തടിച്ചുരുണ്ട കുട്ടികളെ കാണാന്‍ ഒരു കൗതുകമുണ്ടെങ്കിലും ആരോഗ്യപരമായി ഇവര്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നവരായിരിക്കും. കൊച്ചു കുട്ടികളില്‍ തുടങ്ങി പ്രായഭേദമെന്യേ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം.
ജീവിതനിലവാരം ഉയര്‍ന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. കിട്ടുന്നതെന്തും കഴിക്കുന്ന പ്രായമായതിനാല്‍ കുട്ടികളിലെ ഭക്ഷണനിയന്ത്രണം അത്രകണ്ടു എളുപ്പമല്ല. കുട്ടികളിലെ പൊണ്ണത്തടി ഒരു രോഗാവസ്ഥയാണെന്നു തിരിച്ചറിയാതെ മാതാപിതാക്കള്‍ വീണ്ടും കുട്ടികളെ ബര്‍ഗറിന്റെയും സമോസയുടെയും രുചി ലോകത്തേക്ക് എത്തിക്കുന്നു.
ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജവും നാം ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് പ്രധാനമായും അമിതവണ്ണമുണ്ടാകാന് കാരണം.
ആവശ്യത്തിലേറെ ആഹാരം കഴിക്കുകയും വ്യായാമത്തിന് സമയം കണ്ടെത്താത്തതും ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. മാതാപിതാക്കള്‍ അമിതവണ്ണമുള്ളവര്‍ ആണെങ്കില്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനിതക ഘടനയില്‍ വരുന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം.
ടെലിവിഷനു മുന്നില്‍ ചടഞ്ഞു കൂടുന്ന കുട്ടികള്‍ വ്യായാമത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും തയാറല്ല. കായിക വിനോദങ്ങള്‍ക്കോ വ്യായാമത്തിനോ വേണ്ടി പുതുതലമുറ സമയം കണ്ടെത്താറില്ല. കായിക വിനോദങ്ങള്‍ കുറഞ്ഞതോടെ കുട്ടികളില്‍ മറ്റ് ആക്ടിവിറ്റികള്‍ ഇല്ലാതായി.
നാട്ടിന്‍പുറങ്ങളില്‍ പോലും മൈതാനങ്ങള്‍ ഇല്ലാതാകുകയാണ്. ടി.വി, സ്മാര്‍ട്ട് ഫോണ്‍, വീഡിയോ ഗെയിമുകളും കുട്ടികളുടെ ചങ്ങാതിമാരായതോടെ കുട്ടികള്‍ക്ക് കായിക വിനോദങ്ങള്‍ക്കുള്ള താല്പര്യം കുറഞ്ഞു.
ഇതിന്റെയൊക്കെ ഫലമോ? കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. പടിക്കെട്ടുകള്‍ കയറാനോ, ഓടിക്കളിക്കാനോ കഴിയാതെ ബാല്യം പൊണ്ണത്തടിക്ക് കീഴ്പ്പെടുന്നു.
ശരീരഭാരം കൂടുന്നത് വകവയ്ക്കാതെ അമിത ഭക്ഷണം കഴിക്കുന്നവര്‍ ചെന്നെത്തുന്നത് പല മാരക രോഗങ്ങളിലേക്കാണ്. അമിതവണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും ഇതു പിന്നീട് ഹൃദ്രോഗത്തിന് കാരണമായി തീരുകയും ചെയ്യുന്നു.
രക്തസമ്മര്‍ദം കൂടുന്നതു കൊണ്ട് ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞു രോഗങ്ങള്‍ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹരോഗ സാധ്യതയുമുണ്ട്. കൂടാതെ ഗുരുതരമായ മെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയും വരാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും അവഗണിക്കാനാകില്ല.

ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയണം

വ്യായാമത്തിനു സമയമില്ല

അമിതവണ്ണം രോഗങ്ങളിലേക്ക്
ശരീരഭാരം കൂടുന്നത് വകവയ്ക്കാതെ അമിത ഭക്ഷണം കഴിക്കുന്നവര്‍ ചെന്നെത്തുന്നത് പല മാരക രോഗങ്ങളിലേക്കാണ്. അമിതവണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും ഇതു പിന്നീട് ഹൃദ്രോഗത്തിന് കാരണമായി തീരുകയും ചെയ്യുന്നു.
രക്തസമ്മര്‍ദം കൂടുന്നതു കൊണ്ട് ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞു രോഗങ്ങള്‍ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹരോഗ സാധ്യതയുമുണ്ട്. കൂടാതെ ഗുരുതരമായ മെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയും വരാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും അവഗണിക്കാനാകില്ല.

കരുതല്‍ ജനനം മുതല്‍
കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാതിരിക്കാന്‍ ജനനം മുതല്‍ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം നല്‍കുക. മുലപാലിനൊപ്പം അര്‍ധ ഖരവസ്തുക്കള്‍ (കുറുക്കുകള്), തുടര്‍ന്ന് മയമുള്ള ആഹാരസാധനങ്ങള്‍ ഇഡ്ഡലി, ദോശ എന്നിവ നല്‍കാം. തുടര്‍ന്ന് ഒരു വയസാകുമ്പോള്‍ വീട്ടിലുള്ളവര്‍ കഴിക്കുന്ന ആഹാരം കുഞ്ഞിനു കൊടുക്കാം. അതോടൊപ്പം മുലപ്പാല്‍ തുടരുകയും വേണം.
ഏറ്റവും കുറഞ്ഞത് ഒരു വയസു വരെയെങ്കിലും കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. മറ്റ് പാലുകള്‍ കൊടുക്കരുത്. അമ്മയുടെ പാല് കുടിച്ചു വളരുന്ന കുട്ടികളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങള്‍ ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് സമീകൃതാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. സമീകൃതാഹാരത്തില്‍ 60 ശതമാനം അന്നജം (ചോറ്, കപ്പ, കിഴങ്ങ് വര്‍ഗങ്ങള്‍), 20 - 25 ശതമാനം മാംസ്യം, 15- 20 ശതമാനം കൊഴുപ്പ് എന്നിങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ഇലവര്ഗങ്ങളില്പ്പെട്ടവ ദിവസവും കഴിക്കേണ്ടതാണ്. നിറമുള്ള മറ്റ് പച്ചക്കറികളും ഉള്‍പ്പെടുത്താം(കാരറ്റ്, ബിറ്റ്റൂട്ട്, തക്കാളി ). പഴങ്ങള്‍ പഴച്ചാര്‍ ആക്കാതെ കഴിക്കുന്നതാണ് ഉത്തമം.
മാതാപിതാക്കള്‍ അറിയാന്‍
കുട്ടികള്‍ക്ക് വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പ്രിയപ്പെട്ടതാണ്. എന്നാല്‍ അവരുടെ ആരോഗ്യകരമായ ഭാവിയോര്‍ത്ത് ഇത്തരം സാധനങ്ങള്‍ ഒഴിവാക്കണം. അത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് കുട്ടി വാശി പിടിക്കുമ്പോള്‍ കഴിക്കാന്‍ പഴങ്ങളോ വീട്ടിലുണ്ടാക്കുന്ന എണ്ണ കുറഞ്ഞ പലഹാരങ്ങളോ നല്കാന് ശ്രമിക്കുക.
വിശക്കുമ്പോഴല്ലാതെ ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഒന്നു മുതല്‍ മൂന്ന് വയസു വരെയുള്ള പ്രായത്തില്‍ ഇഷ്ടഭക്ഷണങ്ങളെല്ലാം കൂടി ആറു തവണ വരെ ആഹാരമാക്കാം. ടി
വി കാണുമ്പോഴും വായിക്കുമ്പോഴും എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികള്‍ക്ക് പ്രത്യേകമായും വ്യായാമമുറകള്‍ നിര്‍ദേശിക്കേണ്ടതില്ല. കൂട്ടുകൂടി കളിക്കാന്‍ അനുവദിക്കുക. കായികാധ്വാനമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക. ടിവിയും കമ്പ്യൂട്ടറും ദിവസത്തില്‍ അരമണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്.
അണുകുടുംബവും ഉയര്‍ന്ന ജീവിതശൈലിയുമായതിനാല് കുട്ടികള്‍ക്ക് വ്യായാമത്തിന് സമയവും അവസരവും ഒരുക്കി കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങി നല്കണമെങ്കില് വറുത്തതും പൊരിച്ചതുമായ ബേക്കറി സാധനങ്ങള്‍ക്ക് പകരം പഴവര്‍ഗങ്ങള്‍ വാങ്ങി നല്‍കുന്നത് നന്നായിരിക്കും.
കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ ചോക്ലേറ്റ് വാങ്ങി നല്‍കുന്നതും ഒഴിവാക്കണം. വീട്ടില്‍ തന്നെ മുഴുവന്‍ സമയവും ചെലവിടാന്‍ അനുവദിക്കരുത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങള്‍ക്കായി അവരെ പ്രോത്സാഹിപ്പിക്കുക. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിക്കുക. നീന്തല്‍, ബാസ്ക്കറ്റ് ബോള്‍ തുടങ്ങിയവ പരിശീലിപ്പിക്കുക.

Comments