
നോക്കിയ 6 (2018) ഇന്ത്യന്‍ വിപണിയിലെത്തി. നോകിയ 6.1 എന്നാണ് ഇതിന്റെ മറ്റൊരു പേര്. 4 ജിബി റാം ശേഷിയുള്ള ഫോണിന് 18,999 രൂപയാണ് വില. ആമസോണിലൂടെയാണ് ആദ്യഘട്ടത്തില്‍ വില്പന.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയുള്ള ഫോണിന് കരുത്തു പകരുന്നത് ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 630 പ്രൊസസര്‍. ഫോണിന് 3ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ടു മോഡലുകളുണ്ട്. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോഎസിലാണ് പ്രവര്‍ത്തനം. നോക്കിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സ്മാര്‍ട്ട് ഫോണ്‍ സിക്സ് മുഖം മിനുക്കിയാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റോറേജ് 32 ജിബിയും 64 ജിബിയും ആണ്. 16 മെഗാ പിക്സല്‍ ക്യാമറ, ഇരട്ട എല്‍ഇഡി ഫ്ളാഷ്, എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
മൂവായിരം എംഎച്ച് ബാറ്ററി ശേഷിയുമുണ്ട്. 3 ജിബി റാമും 32 ജിബി അടിസ്ഥാന സംഭരണ ശേഷിയുമുള്ള മോഡലിന് 16,999 രൂപ വില നല്‍കണം. ലോഞ്ചിംഗ് പ്രമാണിച്ച് 10,000 ഓഫര്‍ ലഭിക്കുമെന്നാണ് ആമസോണിന്റെ ഒദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.






