ബംഗലുരു: ഏറെ നിര്‍ണ്ണായകമായിരുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ജയവും തോല്‍വിയും. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച അദ്ദേഹം ചാമുണ്ഡേശ്വരിയില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ബദാമിയില്‍ നേരിയ മാര്‍ജ്ജിനില്‍ രക്ഷപ്പെട്ടു. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന 13 മന്ത്രിമാരാണ് ബിജെപി വന്‍ വിജയം നേടിയപ്പോള്‍ തോറ്റു തുന്നം പാടിയത്.
മുമ്പ് അഞ്ചു തവണ ജയിച്ചു കയറിയ ചാമുണ്ഡേശ്വരിയില്‍ 28,000 വോട്ടുകളള്ക്കാണ് സിദ്ധരാമയ്യ പിന്നിലായത്. ജനതാദള്‍ എസ് എതിരാളി ജിടി ദേവഗൗഡ ജയിച്ചു. 4000 വോട്ടുകള്‍ക്ക് ബദാമിയില്‍ ബിജെപി എതിരാളി ബി ശ്രീരാമുലുവിനെ തോല്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ജയിച്ചു കയറിയിരുന്നെങ്കില്‍ രണ്ടു സീറ്റുകളിലെ ജയം അഞ്ചു വര്‍ഷം കൂടി മുഖ്യമന്ത്രിപദം സിദ്ധരാമയ്യയ്ക്ക് കിട്ടിയേക്കുമായിരുന്നു.
രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതിന്റെ പേരില്‍ എതിരാളികളുടെ കടുത്ത വിമര്‍ശനത്തിന് സിദ്ധരാമയ്യ പാത്രമായിരുന്നു. മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാതിരിക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രമെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു ദളിത് നേതാവ് ഉയര്‍ന്നു വന്നാല്‍ മുഖ്യമന്ത്രിപദം ത്യജിക്കാന്‍ തയ്യാറാകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. മറുവശത്ത് ശിക്കാരിപ്പുരയില്‍ നിന്നും മത്സരിച്ച ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യദ്യൂരപ്പ വന്‍ വിജയമാണ് നേടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുക്കം തുടങ്ങിയിരിക്കെ സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനായത് ബിജെപിയ്ക്ക് മുതല്‍ കൂട്ടാകും. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളില്‍ നവംബര്‍-ഡിസംബറിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയ ശേഷമാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നില ഇതോടെ പഞ്ചാബ്, പുതുച്ചേരി, മിസോറം എന്നിവിടങ്ങളിലേക്ക് ചുരുങ്ങി.

Comments