
ബംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജനതാദള്‍ സെകുലര്‍ (ജെ.ഡി.എസ്) നിയമസഭാ കക്ഷിയോഗം ബംഗലൂരുവിലെ ആഡംബര ഹോട്ടലില്‍ തുടങ്ങി. എന്നാല്‍ യോഗത്തിലേക്ക് പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ വെങ്കടപ്പ നായക, വെങ്കട റാവു നാടഗൗഡ എന്നിവരാണ് വിട്ടുനില്‍ക്കുന്നത്. ജെ.ഡി.എസിന് 38 എം.എല്‍.എമാരാണുള്ളത്.
JD(S) legislative party meeting begins in Bengaluru. #KarnatakaElections pic.twitter.com/K1FaCYMMnU
— ANI (@ANI) May 16, 2018
അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് 12 എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളില്‍ 66 പേര് മാത്രമാണ് യോഗത്തിനെത്തിയത്. വടക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് വിട്ടുനില്‍ക്കുന്നത്. ഇവരെ യോഗത്തിനെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. യോഗത്തിനെത്തിയവരാകട്ടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കാനുള്ള കത്തില്‍ ഒപ്പ്വച്ച് മടങ്ങി.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 104 എം.എല്‍.എമാരാണുള്ളത്. ബി.എസ് യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി ബി.ജെ.പി നിയസഭാ കക്ഷിയോഗയത്തില് തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ബി.ജെ.പി നേതൃത്വം ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും ഉചിതമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്ഭവനില്‍ നിന്ന് പുറത്തുവന്ന ശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
The party has chosen me. I have given the letter to the Governor & he will call me, that is what I am hoping. He told me that he will take an appropriate decision. I'll inform you after I receive letter from Governor: BS Yeddyurappa, BJP after meeting the Guv #KarnatakaElection pic.twitter.com/LJBjRrZ3OR
— ANI (@ANI) May 16, 2018






