
മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നീന കുറുപ്പ്. സിനിമയില്‍ നീനയ്ക്ക് മികച്ച അവസരങ്ങള്‍ വളരെക്കുറച്ചു മാത്രമാണ് ലഭിച്ചിരുന്നത്. സീരിയലില്‍ ശ്രദ്ധകേന്ദ്രീകരിച്ച നീന അഭിനയ ജീവിതത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഒരിക്കല്‍ തീരുമാനിച്ചിരുന്നതായി നടി വെളിപ്പെടുത്തുന്നു.
ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നീന പറഞ്ഞത് ഇങ്ങനെയാണ്. 'ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആയിരുന്നു ആദ്യചിത്രം. അതില്‍ മമ്മൂട്ടിയുടെ നായികാവേഷം അവതരിപ്പിച്ചു. അതുകഴിഞ്ഞ് പഠനത്തിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് സീരിയലുകളിലേക്ക് വന്നതോടെ വീണ്ടും സിനിമകളിലേക്കുള്ള ക്ഷണം ലഭിച്ചു. പല സിനിമകളിലേക്കും നല്ല കഥാപാത്രങ്ങളാണെന്ന് പറഞ്ഞാണ് വിളിക്കുക. എന്നാല്‍ ലൊക്കേഷനില്‍ എത്തുമ്പോഴാണ് മനസ്സിലാവുക, നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന്.






