
ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് പുതിയ വൈദ്യുത സ്കൂട്ടര്‍ നിരയുമായി വിപണിയില്‍. കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്കൂട്ടറുകളെ ഇന്ത്യയില്‍ പുറത്തിറക്കി. ആംപിയര്‍ V48 മോഡലിന്റെ വില 38,000 രൂപയാണ്; റിയോ Li-Ion ന് വില 46,000 രൂപയും. ഇരു മോഡലുകളിലും ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉള്ളത്.
ആംപിയര്‍ V48, റിയോ Li-Ion സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷന് നമ്പറും ഓടിക്കാന്‍ ലൈസന്‍സും ആവശ്യമായില്ല. 250W ബ്രഷ്രഹിത ഡിസി മോട്ടോറാണ് ആംപിയര്‍ V48, റിയോ Li-Ion സ്കൂട്ടറുകളില്‍. റിയോ സ്കൂട്ടറിന് 120 കിലോ വരെ ഭാരം വഹിക്കാന്‍ പറ്റും.
എന്നാൽ, നൂറു കിലോയാണ് ആംപിയര്‍ V48 ന് പരമാവധി താങ്ങാവുന്ന ഭാരം. ഒറ്റചാര്‍ജ്ജില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്കൂട്ടറുകള്‍ക്ക് സാധിക്കുമെന്നാണ് സൂചന. നിലവില്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളിലായി 150 ഡീലര്‍ഷിപ്പുകള്‍ ആംപിയറിനുണ്ട്.
ആംപിയര്‍ V48, റിയോ Li-Ion സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്കൂട്ടറുകള് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു. സ്കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ജ്ജറിന്റെ വില മൂവായിരം രൂപയാണ്. ബാറ്ററി പാക്കുകളെ തായ്വാനില് നിന്നും ചൈനയില്‍ നിന്നുമാണ് ആംപിയര്‍ ഇറക്കുമതി ചെയ്യുന്നത്.