
ബെംഗുളൂരു : വിശ്വാസ വോട്ടെടുപ്പിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് നാടകീയമായി രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയും മറ്റ് ബി.ജെ.പി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ സഭവിട്ടത് വിവാദമാകുന്നു. രാജി പ്രഖ്യാപന പ്രസംഗത്തിന് ശേഷം സീറ്റില്‍ നിന്നും ഇറങ്ങി പുറത്തേയ്ക്ക് പോകുന്നതിനിടെയാണ് ദേശീയഗാനം മുഴങ്ങിത്തുടങ്ങിയത്. എന്നാല്‍, ഇത് വകവയ്ക്കാതെ യെദ്യൂരപ്പ നടന്നു നീങ്ങുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
അരമണിക്കൂറിനോട് അടുത്ത് നടത്തിയ നീണ്ട പ്രസംഗത്തിന് ഒടുവിലായിരുന്നു യെദ്യൂരപ്പയുടെ രാജി. പിന്നാലെ സഭാ നടപടികള്‍ അവസാനിപ്പിച്ച് ദേശീയഗാനം തുടങ്ങി. എന്നാല്‍, യെദ്യൂരപ്പയും ബി.ജെ.പി എംഎല്‍എമാരും ഈ സമയത്ത് അറ്റന്‍ഷനായി നില്‍ക്കുന്നതിന് പകരം നടന്നു നീങ്ങുകയായിരുന്നു.
ദേശീയഗാനം അവസാനിച്ചപ്പോള്‍ അംഗങ്ങള്‍ ഇക്കാര്യ സഭാ നടത്തിപ്പുകാരുടെ ശ്രദ്ധയില്‍ പെടുത്തുകയും ഇവരുടെ നിര്‍ദേശപ്രകാരം വീ്ണ്ടും ദേശീയഗാനം മുഴക്കുകയും ചെയ്തു.
യെദ്യൂരപ്പയുടെ രാജിക്കു ശേഷം നടത്തിയ രാഹുല്‍ഗാന്ധിയുടെ പത്രനമ്മേളനം തുടങ്ങിയതു തന്നെ ബി.ജെ.പി ദേശീയഗാനത്തോട് നടത്തിയ അവഗണന ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു.






