കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ എന്‍എസ്എസിന്റെ രാഷ്ട്രീയം തുറന്നുപറഞ്ഞ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസിന് രാഷ്ട്രീയമില്ല എല്ലാ രാഷ്ട്രീയ സംഘടനയോടും ഒരേനയമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ സമുദായത്തിനോ മതത്തിനോ എതിരല്ല എന്‍എസ്എസ് എന്നും അദ്ദേഹം വ്യക്തമാക്കി.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആവശ്യങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയിട്ടുണ്ട്. നിലവിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപിയെക്കുറിച്ചോ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത്






