
വാഹന വിപണിയില്‍ മത്സരം മുന്നേറുകയാണ്. നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ എതിരാളിയായി ബജാജ് പുറത്തിറക്കിയ വാഹനമാണ് ഡോമിനര്‍. ഹൈപ്പര്‍ ടൂറര്‍ എന്ന ഓമനപേര് നല്കി ബജാജ് പുറത്തിറക്കിയ ഈ വാഹനം ബുള്ളറ്റുകളെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് എന്നാണ് കമ്പനി പറയുന്നത്.
ആനയെ പോറ്റുന്നത് നിര്‍ത്തും എന്ന പേരില്‍ ബുള്ളറ്റിനെ കൊട്ടിക്കൊണ്ട് ബജാജ് നിരന്തരം പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വില്‍പ്പന കണക്കുകളില്‍ ഡോമിനര്‍ പിന്നിലാലെന്ന് വേണം പറയാന്‍.
കരുത്തിലും പെര്‍ഫോമന്‍സിനും മുന്നില്‍ നില്ക്കുന്ന ഡോമിനറും ഇന്ത്യയുടെ ക്ലാസിക്ക് ബൈക്കായ ബുള്ളറ്റും തമ്മിലൊരു വടംവലി മത്സരം നടത്തിയാല്‍ ആരു ജയിക്കും എന്ന് നിങ്ങള്‍ക്കറിയാമോ?.
എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് 'ഇന്ത്യന്‍ സ്റ്റഫ്' എന്ന യൂട്യൂബ് ചാനല്‍. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്ക്കുമുള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ഉം 35 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്ക്കുമള്ള ഡോമിനറും തമ്മിലായിരുന്നു വടംവലി. അഞ്ച് റൗണ്ടുകളായി നടന്ന മത്സരത്തില്‍ അവസാനം വിജയം ഡോമിനറിനൊപ്പമായിരുന്നു.






