
ബാന്ഡാക്കാ: മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഭീഷണിയുയര്‍ത്തി പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് ദുരാത്മാക്കളുടെ ആക്രമണം ആണെന്ന് പ്രചരിപ്പിച്ച് ചികിത്സ തോടാത്ത സാഹചര്യത്തില്‍ ബാധ രൂക്ഷമാകുന്നു. ദുരാത്മാക്കളുടെ ആക്രമണമാണ് വൈറസ് ബാധയ്ക്ക് കാരണമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് രോഗികള്‍ ചികിത്സയ്ക്ക് എത്താതെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇക്കുറി കോംഗോയിലെ ബിക്കാറോ നഗരത്തില്‍നിന്നാണു എബോള െവെറസ് ബാധ തുടങ്ങിയത്. 628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഒന്‍പതാം തവണയാണു കോംഗോയില്‍ എബോള െവെറസ് ബാധയുണ്ടാകുന്നത്.
രോഗിയുടെ സ്രവങ്ങളിലൂടെയാണു െവെറസ് പടരുന്നത്. ഇതിനുള്ള വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്. 6000 പേരുടെ ജീവന് രക്ഷിക്കാന്‍ ഈ ഔഷധത്തിനായി, കോംഗോയിലേത് ''ഉയര്‍ന്ന അപായ സാധ്യത''യുള്ള എബോള െവെറസ് ഇനമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ എല്ലായിടത്തും സഞ്ചരിച്ച് വാക്സിനേഷന് ഉറപ്പാക്കുന്നുണ്ട്.
െവെറസ് ശരീരത്തിലെത്തിയാല്‍ രണ്ടു മുതല്‍ 21 വരെ ദിവസത്തിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണാം. ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണു ലക്ഷണങ്ങള്‍. ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ലക്ഷണം കണ്ടശേഷം 16 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാം. രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റുകയാണു പതിവ്.
ആഫ്രിക്കന്‍ പ്രതിരോധം തകര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. രോഗത്തിന് കാരണം ദുരാത്മാക്കളാണെന്ന വിശ്വാസത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തുന്നതിന് പകരം പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്നാണ് വിശ്വാസം. അതിനാല്‍ ചികിത്സതേടാന്‍ പലരും വിസമ്മതിക്കുന്നു. ബുധനാഴ്ച ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ പാസ്റ്ററാണു രോഗം ബാധിച്ചു മരിച്ചത്. ആശുപത്രിയില്‍ പോകാതെ പ്രാര്‍ഥനയില്‍ അഭയംതേടുകയായായിരുന്നു അദ്ദേഹം. രോഗത്തിനു ചികിത്സയിലെന്നാണു മറ്റൊരു വിശ്വാസം. ദുര്‍ദേവതയുടെ ആക്രമണമായതിനാല്‍ പ്രതീക്ഷ വേണ്ടത്രേ. രോഗം വന്നാല്‍ പള്ളികളില്‍ പോയി പ്രാര്‍ഥിക്കുകയാണു രോഗികളുടെയും ബന്ധുക്കളുടെയും രീതി.
സന്നദ്ധ പ്രവര്‍ത്തകര്‍ ബോധവല്കരണത്തിനു ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല. ആശുപത്രികള്‍ ജയിലിനു തുല്യമാണെന്ന് ആരോപിച്ച് രോഗികള്‍ ചാടിപ്പോകാന്‍ തുടങ്ങി. ചൊവ്വാഴ്ചയാണു ബാന്ഡാക്കയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു ചാടിപ്പോയ മൂന്ന് രോഗികളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തിയ മൂന്നാമനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ആശുപത്രിയിലേക്കു മാറ്റി. വിദ്യാഭ്യാസമുള്ളവര്പ്പോലും ചികിത്സ തേടാന്‍ വിസമ്മതിക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. എബോള ബാധിച്ചെന്നു പുറംലോകമറിഞ്ഞാല്‍ ഒറ്റപ്പെടുമെന്നതാണു മറ്റൊരു കാരണം.
എബോള നഗരപ്രദേശങ്ങളിലേക്കു പടരുമോ അതോ നിയന്ത്രണവിധേയമാക്കാനാകുമോ എന്ന കാര്യത്തില്‍ ഏതാനും ആഴ്ചകള്‍ക്കകം മാത്രമേ തീരുമാനം പറയാനാകൂവെന്നാണു സന്നദ്ധ പ്രവര്‍ത്തകരുടെ നിലപാട്. ഒരു കോടി ജനങ്ങള്‍ പാര്‍ക്കുന്ന നഗരമാണു ബാന്ഡാക്ക. കോംഗോയുടെ സാമ്പത്തിക കേന്ദ്രം കൂടിയാണു ബാന്ഡാക്ക. രോഗം പകരാതിരിക്കാന്‍ അംഗോള, ദക്ഷിണ സുഡാന്, ടാന്‍സാനിയ തുടങ്ങിയ എട്ട് രാജ്യങ്ങള്‍ക്കാണു ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാണു പ്രതിരോധമെങ്കിലും ജനങ്ങളുടെ ഭീതി ആരോഗ്യപ്രവര്‍ത്തകര്‍ക്കു തിരിച്ചടിയായി. ഇതുവരെ 27 പേരാണു രോഗത്തെ തുടര്‍ന്നു മരിച്ചത്. നിരവധിപ്പേര്‍ ചികിത്സയിലാണ്. 1970 കളില്‍ കോംഗോയിലാണ് ആദ്യമായി എബോള െവെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. െലെബീരിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ എബോളയെ തുടര്‍ന്നു 11,300 പേരാണു മരിച്ചത്.
െനെജീരിയ, മാലി, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നും എബോള റിപ്പോര്‍ട്ട് ചെയ്യപ്പെങ്കിലും കാര്യമായ നാശമുണ്ടായില്ല. പക്ഷേ, രോഗം ബാധിച്ചവരില്‍ 40 ശതമാനവും മരണത്തിനു കീഴടങ്ങിയെന്നാണു കണക്കുകള്‍. വവ്വാല്, ചിമ്പാന്‍സി, ഗോറില്ല എന്നിവ വഴി എബോള ബാധിക്കാമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.






