ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരും. ബംഗളുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചതാണിക്കാര്യം. വകുപ്പ് വിഭജനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
വകുപ്പ് വിഭജനം പൂര്‍ത്തിയായതായി ഇരു നേതാക്കളും അറിയിച്ചു. ജൂണ്‍ ആറിന് മന്ത്രിസഭാ വികസനം നടക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിന് ലഭിച്ചു. ജലസേചനം, ആരോഗ്യം, നഗര-ഗ്രാമവികസനം, കൃഷി, ഹൗസിംഗ് തുടങ്ങിയ വകുപ്പുകളും കോണ്‍ഗ്രസിനാണ്. ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യം, പൊതുമരാമത്ത്, വൈദ്യൂതി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും ലഭിച്ചു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായിരുന്നില്ല. കോണ്‍ഗ്രസ്-ജെ.ഡി.എസ് തര്‍ക്കത്തെ തുടര്‍ന്നാണ് വകുപ്പ് വിഭജനം നീണ്ടുപോയത്. മെയ് 23ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
Bengaluru: Visuals of Congress and JDS leaders after portfolio allocation in Karnataka Government was decided. pic.twitter.com/kBo7HXvFox
— ANI (@ANI) June 1, 2018






