
പനാജി: ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചില്‍ സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കഴിയാഴ്ച ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രി 7.30നു ശേഷമാണ് ബീച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിയാഴ്ച കാമുകനൊപ്പം ബീച്ചിലെത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കാമുകനു മുന്നില്‍വെച്ച് മൂന്നംഗസംഘമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതികളെ മൂന്നുപേരെയും പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാത്രി സന്ദര്‍ശനത്തിന് ബീച്ചില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബീച്ചിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിക്കുമെന്നും രാത്രി ഇത് അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.






