
പ്രവാസികള്‍ 48 മണിക്കൂറിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കും
ന്യൂഡല്‍ഹി : പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇതുസംബന്ധിച്ച വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനകാ ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചട്ടം കര്‍ശനമാക്കിയിരിക്കുന്നത്.
കൂടിക്കാഴ്ചയ്ക്കു വേണ്ടി കിം കൈ കൂപ്പി യാചിച്ചുവെന്ന് ട്രംപിന്റെ അഭിഭാഷകന്
വാഷിങ്ടണ്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കൈകൂപ്പി മുട്ടുമടക്കി യാചിച്ചുവെന്ന് ട്രംപിന്റെ അഭിഭാഷകന് റൂഡി ഗില്യാനി. യു.എസ് മാധ്യമമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ടെല്‍ അവീവില്‍ നടന്ന നിക്ഷേപക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലീഗ് സമ്മര്‍ദ്ദം ഫലം കാണുന്നു; യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍.
ഭൂമിയിടപാടിലെ പലിശ അടയ്ക്കാന്‍ വിശ്വാസികളോട് കടം വാങ്ങി എറണാകുളം അതിരൂപത
കൊച്ചി : വിവാദ ഭൂമിയിടപാടിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളില്‍ നിന്നും കടം വാങ്ങാന്‍ തീരുമാനിച്ചു. അധിക പണം കൈവശമുള്ള വിശ്വാസികള്‍ അതിരൂപതയെ സഹായിക്കുന്ന തരത്തിലാണ് കടം വാങ്ങല്‍ രീതി. അനേകം വിശ്വാസികള്‍ ഇതിനകം തന്നെ പണം നല്കി സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ്, പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ നടപടി...?
താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന.