
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെ ഇന്ത്യയില്‍ വീണ്ടും എത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്യൂഷെയുടെ രണ്ടാം വരവാണിത്. കമ്പനി ഇപ്പോൾ പ്യൂഷെ ബ്രാന്‍ഡിനെ ഇന്ത്യയില്‍ എല്ലാവര്ക്കും സുപരിചിതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ഇതിനായി അടുത്ത വര്‍ഷം സിട്രോണ്‍ എസ്.യു.വി. കമ്ബനി ഇന്ത്യയിലെത്തിക്കും.
പ്യൂഷെയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ചെന്നൈ പ്ലാന്റിലാകും നടക്കുക. നേരത്തെ ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡറിനെ ഏറ്റെടുത്ത പിഎസ്എ ഗ്രൂപ്പ് നിര്‍മാണം ആരംഭിച്ച ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു മോഡല്‍ ഇന്ത്യയിലെത്തിക്കുമെന്നും സൂചനയുണ്ട്. വിപണി കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കും പ്യുഷെ ഇവിടെ നിര്‍മാണം ആരംഭിക്കുക. 2021-22 ഓടെ രാജ്യത്തുടനീളം 80-100 ഡീലര്‍ഷിപ്പുകള്‍ തുറക്കാനും പ്യൂഷെ ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയിൽ സിട്രോണ്‍ C84 അല്ലെങ്കില്‍ സിട്രോണ്‍ C5 എയര്‍ക്രോസ് മോഡലായിരിക്കുംഎത്തുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കമ്ബനി നല്‍കിയിട്ടില്ല. നേരത്തെ അംബാസിഡറിന്റെ ഉടമകളായിരുന്ന സി.കെ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷെ ഇവിടെ എത്തിയത്.






