
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഫൈന്‍ഡ് എക്സ് അവതരിപ്പിച്ചു. മൂന്ന് പോപ്പ് അപ്പ് ക്യാമറകളാണ് സെല്‍ഫിക്ക് പ്രാധാന്യം നല്കി പുറത്തിറക്കിയ ഈ ഫോണിന്റെ പ്രധാന സവിശേഷത.
3730 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 6.42 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. 2.8 GHz ക്വാഡ് കോര്‍ പ്രോസസറും ക്രയോ 385 1.8 GHz പ്രോസസറും ഫോണിന് സമാനമായി കരുത്തേകും. 8 ജിബി റാം ആണ് ഇതിനുള്ളത്. ഈ ഫോണിന് തീരുമാനിച്ചിരിക്കുന്ന വില ഏകദേശം 78,730 രൂപയാണ്. ഓപ്പോ ഫൈന്‍ഡ് എക്സ് ആഗോളതലത്തില്‍ ഓഗസ്റ്റ് മുതല്‍ ലഭ്യമാകും.
ഫിംഗര്‍പ്രിന്റ് സെന്‍സറും ലൈറ്റ് സെന്‍സറും മറ്റും ഫോണിന്റെ പ്രൈവസിക്ക് കരുത്തേകും. സെല്‍ഫി ക്യാമറകളുടെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ടാണ് ഫൈന്‍ഡ് എക്സ് പുറത്തിറക്കുന്നത്.
ഫോണില്‍ മൂന്ന് പോപ്പ് ആപ്പ് ക്യാമറകളാണ് ഉള്ളത്. സ്ലൈഡറിന്റെ പിന്‍വശത്തായി 20 മെഗാപിക്സലിന്റെയും 16 മെഗാപിക്സലിന്റെയും ക്യാമറകളും, മുന്‍ വശത്തായി 25 മെഗാപിക്സലിന്റെ ക്യാമറ സെന്‍സറും ഒരു ത്രീഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സെന്‍സറുമാണുള്ളത്.






