
ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ അപ്രതീക്ഷിത പുറത്താക്കലുകള്‍ക്ക് പേരുകള്‍ നോമിനേറ്റ് ചെയ്തു. പുതിയ എപ്പിസോഡ് തുടങ്ങിയതിന് ശേഷമാണ് ഈയാഴ്ച പുറത്തുപോവുന്ന മത്സരാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. പേളി മാണിയെ പുറത്താക്കണമെന്നാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചിട്ടുള്ളത്. പുറത്തേക്ക് പോവാനായി താരം നടത്തുന്ന നീക്കങ്ങളാണോ ഇതെന്ന സംശയത്തിലാണ് ചിലര്‍. മത്സരാര്‍ത്ഥികളെല്ലാം താരത്തെക്കുറിച്ച് പരാതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
വാരാന്ത്യത്തിന് മുന്നോടിയായാണ് എലിമിനേഷന് നടത്താറുള്ളത്. നിലവിലെ പ്രകടനത്തിന്റെയും ടാസ്ക്കുകളുടെയും അടിസ്ഥാനത്തിലാണ് ബിഗ് ബോസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പൊതുവെ തന്റേടിയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ താന്‍ ബോള്‍ഡല്ലെന്ന് താരം പറയുന്നു. അവതാരകയാവാന്‍ വേണ്ടിയാണ് താന്‍ ബോള്‍ഡാണെന്ന് കാണിച്ചത്. നിലനില്‍പ്പിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്കെത്തുന്നതിന് മുന്നോടിയായി ഈ പരിപാടിയില്‍ തുടരാന്‍ പറ്റുമോയെന്ന കാര്യത്തെക്കുറിച്ച് പേളി ആശങ്ക പങ്കുവെച്ചിരുന്നു. വീട്ടുകാരെ മിസ് ചെയ്ത് ഈ പരിപാടിയില്‍ തുടരാനാവുമോയെന്ന ആശങ്കയായിരുന്നു താരത്തെ അലട്ടിയത്. വീട്ടില്‍ പോണമെന്ന് പറഞ്ഞ് പേളി ശ്വേതയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. എന്നാല്‍ പിടിച്ചുനില്ക്കണമെന്നും പരിപാടിയില്‍ തുടരണമെന്നുമാണ് രഞ്ജിനി നിര്‍ദേശിച്ചത്.






