
MU-X എസ്യുവിയുടെ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇസുസു. ചില മാറ്റങ്ങളോടെയാണ് ഫെയ്സ്ലിഫ്റ്റ് വരുന്നത്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും പരിഷ്കരിച്ച മുന്‍ ബമ്പറും ചിത്രങ്ങളിൽ കാണാം. ടെയില്‍ലാമ്പുകള്‍ എല്‍ഇഡി യൂണിറ്റായിരിക്കും. പിറകിലെ ബമ്പറും കമ്പനി പുതുക്കിയിട്ടുണ്ട്. അലോയ് വീലുകള്‍ക്ക് പുതിയ ഘടനയാണ്.
സെന്റര്‍ കണ്‍സോളില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങുമെന്നാണ് സൂചന. നിലവിലുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് MU-X ഫെയ്സ്ലിഫ്റ്റില്‍ തുടരും. എഞ്ചിന് 174 bhp കരുത്തും 380 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഇസുസു പുതിയ പതിപ്പില്‍ ആറു സ്പീഡ് ഗിയര്‍ബോക്സ് നല്‍കിയേക്കാം.






