
പുതിയ ജിക്സര്‍ SP, ജിക്സര്‍ SF SP ബൈക്കുകളുമായി സുസുക്കി വിപണിയില്‍. പുതിയ ജിക്സര്‍ SP -ക്ക് 87,250 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. ജിക്സര്‍ SF SP -ക്ക് ഒരുലക്ഷം രൂപയാണ് വിപണിയില്‍ വിലയെന്നാണ് സൂചന.
2018 SP എഡിഷനുകള്‍ നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ ബ്ലാക്, മജെസ്റ്റിക് ഗോള്‍ഡ് - ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് (ഇരട്ടനിറം) എന്നീ പുതിയ രണ്ടു നിറങ്ങളില്‍ തിരഞ്ഞെടുക്കാം. ഇന്ധനടാങ്കിലും മുന്‍ഭാഗത്തും കമ്പനി പുതിയ ഗ്രാഫിക്സ് സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ജിക്സര്‍ SP, SF SP ബൈക്കുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
നിലവിലുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 2018 ജിക്സര്‍ SF, SF SP മോഡലുകളില്‍ തുടരുന്നു. എഞ്ചിന് 14.6 bhp കരുത്തും 14 Nm ടോർക്കും പരമാവധി ഉത്പാദിപ്പിക്കും. ഇരു മോഡലുകളിലും സുസുക്കിയുടെ ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്നോളജിയുടെ പിന്തുണയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.
ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപാച്ചെ RTR 160 4V എന്നിവരോടാണ് 2018 സുസുക്കി ജിക്സറിന്റെ എതിരാളികൾ. യമഹ ഫേസര്‍ v2.0 -വുമായി പൂര്‍ണ ഫെയേര്‍ഡ് SF മോഡല്‍ മത്സരിക്കും.ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍ ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ സുസൂക്കി ജിക്സറുകളുടെ ഫീച്ചറുകളാണ്.