
റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം സെമി പോരാട്ടം നടക്കാന്‍ മണിക്കുറുകള്‍ മാത്രം ബാക്കിനില്‍ക്കെ പരിശീലകനെ പുറത്താക്കി ക്രോയേഷ്യ. ഇംണ്ടുമായാണ് ക്രോയേഷ്യയുടെ സെമി പോരാട്ടം. സെമി ഫൈനല്‍ പോരാട്ടത്തിനു മുമ്പ് ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്ഹോവിച്ചിനെയാണ് ക്രോയേഷ്യ പുറത്താക്കിയത്.
രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ ശകാണ്ടുവരാന് ശ്രമിക്കുന്നുവെന്ന കാരണത്താലാണ് ലോകകപ്പിനിടയില്വെച്ച് ക്രോയേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് പരിശീലകനെ പുറത്താക്കി ഞെട്ടിച്ചിരിക്കുന്നത്. റഷ്യയ്ക്കെതിരായ മത്സരത്തില്‍ വിജയം റഷ്യയുടെ അയല്‍രാജ്യമായ യുക്രൈനുവേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. റഷ്യയും യുക്രൈയ്നും തമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കെ വുക്ഹോവിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയതാണ് വിവാദമായത്. മത്സരത്തില്‍ രണ്ടാം ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും വിജയം യുക്രൈയ്ന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിന് താക്കീത് മാത്രമാണ് നല്‍കിയത്.





