
യൂട്യൂബ് ഇൻകോഗ്നിറ്റോ മോഡ് ഇനി ആൻഡ്രോയിഡിലും എത്തുന്നു. അപ്ഡേറ്റ് റോൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് ഈ സൗകര്യം എത്തുക എന്നാണ് സൂചന. നിലവിൽ ഗൂഗിൾ ക്രോമിൽ മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം ഇപ്പോൾ ആൻഡ്രോയ്ഡ് യുട്യൂബ് ആപ്പുകളിലും എത്തിയിരിക്കുകയാണ്.
ക്രോമിൽ ഉപയോഗിക്കുന്ന ഇൻകോഗ്നിറ്റോ മോഡിനോട് സമാനമാണ് ആൻഡ്രോയിഡ് യുട്യൂബ് ആപ്പിൽ ലഭിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റും. വിഡിയോ കാണുമ്പോൾ അതിന്റെ ഹിസ്റ്ററിയോ സെർച്ച് ഹിസ്റ്ററിയോ ഒന്നും തന്നെ കാണാത്ത രീതിയിൽ ഉപയോഗിക്കുന്ന സൗകര്യമാണ് ഇൻകോഗ്നിറ്റോ മോഡ്. അപ്ഡേറ്റ് വെർഷനായി വരുന്നത് 13.25.56 ആണ്.
കഴിഞ്ഞ മെയ് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ഫോണുകളിൽ ഇത് നടപ്പിലാക്കി നോക്കിയിരുന്നു. ഇപ്പോൾ പബ്ലിക്ക് വെർഷനായി അവതരിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് ആപ്പ് തുറക്കുമ്പോൾ മുകളിൽ വലതു ഭാഗത്തായി അക്കൗണ്ട് എടുക്കാനും ലോഗ് ഔട്ട് ചെയ്യാനുമായി കാണിക്കുന്ന ഐക്കൺ മാറ്റി അവിടെയാണ് പുതിയ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഐക്കൺ ഉള്ളത്.






