2018 ബിഎംഡബ്ല്യു 3 സീരീസ് GT സ്പോര്‍ട് ഇന്ത്യൻ വിപണിയിൽ. ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ 2018 ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ സ്പോര്‍ടിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഗോള വിപണിയില്‍ കൊണ്ടുവന്നത്. പുതിയ ബിഎംഡബ്ല്യു 320d ഗ്രാന്‍ ടൂറിസ്മോ സ്പോർട്ടിന് 46.6 ലക്ഷം രൂപയാണ് വിലയെന്നാണ് സൂചന.
ലക്ഷ്വറി ലൈന്‍ വകഭേദത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തന്നെയാണ് GT സ്പോര്‍ടിലും. 3 സീരീസ് GT ലക്ഷ്വറി ലൈനിന് വില 49.20 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന എം സ്പോര്‍ടിന് 51.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഗ്ലേസിയര്‍ സില്‍വര്‍ മെറ്റാലിക്, ഇംപീരിയല്‍ ബ്ലൂ ബ്രില്ല്യന്റ് മെറ്റാലിക്, ആല്‍പൈന്‍ വൈറ്റ്, ബ്ലാക് സഫയര്‍ മെറ്റാലിക്, മെല്‍ബണ്‍ റെഡ് മെറ്റാലിക്, ജടൊബ മെറ്റാലിക്, ആര്‍ക്ടിക് ഗ്രെയ് ബ്രില്ല്യന്റ് ഇഫക്ട് മെറ്റാലിക് എന്നീ നിറങ്ങൾ മോഡലില്‍ തെരഞ്ഞെടുക്കാം. ഏഴു നിറങ്ങളാണ് കാറിലുള്ളത്.

പാഡില്‍ ഷിഫ്റ്ററുകള്‍, 8.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറകള്‍, എയര്‍ബാഗുകള്‍ എന്നിവ അകത്തളത്തിൽ ലഭ്യമാണ്. 3 സീരീസ് GT സ്പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 190 bhp കരുത്തും 400 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് സെറ്റെപ്ട്രോണിക് സ്പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉള്ളത്.
കംഫേര്‍ട്ട്, ഇക്കോപ്രോ, സ്പോര്‍ട്, സ്പോര്‍ട് പ്ലസ് എന്നിങ്ങനെ വിവിധ ഡ്രൈവിംഗ് മോഡുകള്‍ കാറിലുണ്ട്. 7.7 സെക്കന്‍ഡുകള്‍ കൊണ്ട് പുതിയ 3 സീരീസ് GT സ്പോര്‍ട്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്തും.

Comments