
ഔഡി Q7, Q3 ഡിസൈന്‍ എഡിഷനുകള്‍ വിപണിയില്‍ എത്തി. Q7, Q3 എസ്യുവികളുടെ പുതിയ ഡിസൈന്‍ എഡിഷനാണ് ഇത്. പുതിയ ഡിസൈന്‍ എഡിഷനുകളെ കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഔഡി Q3 ഡിസൈന്‍ എഡിഷന് 40.76 ലക്ഷം രൂപയാണ് വില. 82.37 ലക്ഷം രൂപ വിലയില്‍ ഔഡി Q7 ഡിസൈന്‍ എഡിഷന് വിപണിയില്‍ ലഭ്യമാകും.
ഗ്ലോസ് ബ്ലാക് ഫിനിഷുള്ള അഞ്ചു സ്പോക്ക് അലോയ് വീല്‍ ശൈലി ഔഡി Q3യിൽ ഒരുങ്ങുന്നു. പിന് ഡോറില്‍ പതിഞ്ഞിട്ടുള്ള ക്വാട്ട്രോ ബാഡ്ജിംഗ് ഡിസൈന്‍ എഡിഷനിൽ മാത്രമാണ് ഉള്ളത്.
ഔഡി Q7 ഡിസൈന്‍ എഡിഷനിന്റെ പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഔഡി പുതുക്കി. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി ഹെഡ്റ്റെസ്റ്റില് ഒരുക്കിയ പ്രത്യേക സ്ക്രീന്‍ അകത്തളത്തിൽ ഒരുങ്ങുന്നു. നീലയും പച്ചയും ഇടകലര്‍ന്ന നിറശൈലിയാണ് അകത്തളത്തിന്.
ഇന്ത്യയില്‍ Q7 എസ്യുവിക്കാണ് പ്രചാരം കൂടുതല്‍. ഇരു എസ്യുവികളുടെ എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലുള്ള 1.4 ലിറ്റര്‍ TFSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകള്‍ ഔഡി Q3 ഡിസൈന്‍ എഡിഷനില്‍. Q7 ഡിസൈന്‍ എഡിഷനില്‍ 3.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന് ആണ് ഉളളത്.