
മേറ്റ് 20 Pro സ്മാർട്ട്ഫോണുമായി വാവെയ് ഉടൻ വരുന്നു. ഏറ്റവും പുതിയ Kirin 980 പ്രോസസറിന്റെ കരുത്തും ഈ മോഡലിൽ ലഭിക്കുന്നു. ഇരട്ട എഡ്ജ് ഡിസ്പ്ലേ, 5 ക്യാമറകൾ, ഭീമൻ സ്ക്രീൻ എന്നിവയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകൾ.
ഇരട്ട എഡ്ജുകളോട് കൂടിയ OLED ഡിസ്പ്ളേ ആണ് ഫോണിൽ എന്നാണ് റിപ്പോർട്ട്. സ്ക്രീനിൽ തന്നെ ഫിംഗർപ്രിന്റ് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും. ഇതിനായുള്ള പേറ്റന്റ് അടക്കം കമ്പനിക്ക് സ്വന്തമാണ്. വാവേയ് തങ്ങളുടെ Mate 20 Proയിൽ ഉൾപ്പെടുത്തുക 5 ക്യാമറകൾ ഉള്ള ക്യാമറ സെറ്റപ്പ് ആയിരിക്കും. ഇതിൽ രണ്ടെണ്ണം മുൻവശത്തും മൂന്നെണ്ണം പിറകിലും ആയിരിക്കും ഉണ്ടാകുക. നാല് ക്യാമറകളുമായി എത്തി പി 20 പ്രോയിലൂടെ കമ്പനി ആഗോളവിപണിയിൽ തിളങ്ങി.






