
ഓണറിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഓണർ നോട്ട് 10 ജൂലൈ 31ന് ചൈനീസ് വിപണയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓണര്‍ 10 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഓണര്‍ നോട്ട് 10 പുറത്തിറക്കുന്നത്.
6ജിബി റാം/128ജിബി ഇന്റേണല്‍ സ്റ്റോറേജും, 8ജിബി റാം/ 256 ജിബി സ്റ്റോറേജും ഫോണിലുണ്ട്. 6.9 ആണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. 1440 റെസൊല്യൂഷന്‍ ഡിസ്പ്ലേയും 2K ഡിസ്പ്ലേയുമാണ് ഫോണിനുള്ളത്. 2.36 GHz ക്വാഡ് കോർ പ്രോസസറും കോർടെക്സ് A73 + 1.84 GHz പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും.
6,000 എംഎഎച്ച് ബാറ്ററിയോടു കൂടിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ്. 16 എംപി ഡ്യുവല്‍ ക്യാമറയാണ് ഓണര്‍ നോട്ട് 10ന്റേത്. ആക്സിലറോമീറ്റർ പ്രോക്സിമിറ്റി സെൻസർ ജിറോസ്കോപ്പ് കോംപാസ്സ് തുടങ്ങിയ കണക്റ്റിവിറ്റികളും ഫോണിന്റെ പ്രധാന സവിശേഷതയാണ്. ഓണര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ഫോണായ ഓണര്‍ 9N ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






