
ബ്ലാക്ക്ബെറി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ബ്ലാക്ക്ബെറി തങ്ങളുടെ മുഖമുദ്രയായ ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുമായി ഒരു രണ്ടാം വരവിന് ഒരുങ്ങിയിരിക്കുകയാണ്. ബ്ലാക്ക്ബെറി കീ2 ഇന്ത്യയില്‍ അവതരിപ്പിച്ചു. 42,990 രൂപയാണ് ഈ ഫോണിന്റെ വില എന്നാണ് റിപ്പോർട്ട്.
ജൂലായ് 31 മുതല്‍ ആമസോണ്‍. ഇന്‍ വഴി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഐസിസിഐസി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫോണ്‍ വാങ്ങുമ്ബോള്‍ 5 ശതമാനം കിഴിവ് ലഭിക്കും. റിലയന്‍സ് ജിയോ സ്പെഷ്യല്‍ ഓഫറും ഫോണിനുണ്ട്. ജിയോയുടെ 4,450 രൂപ ക്യാഷ്ബാക്ക് ഓഫറാണ് ഈ ഫോണിന് ലഭിക്കുക.
4.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണ്‍ റെസല്യൂഷന്‍ 1620x1080 പിക്സലാണ്. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഗൂഗിള്‍ ലെന്‍സ് ഇന്റഗ്രേറ്റഡ് ഫോണ്‍ ആണ് കീ2. 12 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിലുള്ളത്. ഡ്യുൽ ടോൺ എൽഇഡി ഫ്ലാഷ്, എച്ച്ഡിആർ, 4കെ വിഡിയോ റെക്കോർഡിങ് എന്നീ ഫീച്ചറുകളുമുണ്ട്. എട്ടു മെഗാപിക്സലാണ് സെൽഫി ക്യാമറ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബ്ലാക്ക്ബെറി കീ1 ന്റെ പിന്‍ഗാമിയാണ് ബ്ലാക്ക്ബെറിയുടെ പുതിയ മോഡലായ കീ2.






