
ഫ്ളോറിഡ: പതിനൊന്നാം വയസ്സില്‍ ഡിഗ്രി നേടിയിരിക്കുകയാണ് ഫ്ളോറിഡയിലെ കൊച്ചു മിടുക്കനായ വില്യം മെയില്‍സ്. വോട്ട് ചെയ്യുന്നുന്നതിനോ, ഡ്രൈവ് ചെയ്യുന്നതിനോ പ്രായമായിട്ടില്ല എന്നാല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് കോളേജില്‍നിന്ന് അസോസിയേറ്റ് ഡിഗ്രി നേടി ജനശ്രദ്ധ പിടിച്ചെടുക്കുകയാണ് വില്യം.
ഒന്നാം വയസില്‍ ഗണിതശാസ്ത്രം ഹൃദ്യസ്ഥമാക്കി, മൂന്നാം വയസില്‍ മൂന്നു ഭാഷകള്‍, നാലാം വയസില്‍ ആള്‍ജിബ്രായും പഠിച്ച് ബിരുദദാനചടങ്ങില്‍ തന്നേക്കാള്‍ വളരെയധികം പ്രായമുള്ളവര്ക്കിടയിലിരുന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കി.ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ പഠനം തുടര്‍ന്ന് ആസ്ട്രോഫിസിക്സില്‍ ഡോക്ടറേറ്റ് നേടാനാണ് വില്യമിന്റെ ആഗ്രഹം.






