
കൊച്ചി: മഹാരാജാസ് കോളജ് എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിനെ കാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച കത്തികൊണ്ടുവന്നയാളെ പോലീസ് കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷ് ആണ് കത്തി എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ കുത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. എട്ടു പേര് ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് പറയുന്നു. അഭിമന്യുവിന്റെ നെഞ്ചിനു നേരെ കുത്തിയിറക്കിയ കത്തി ഹൃദയത്തെ തകര്‍ത്തിരുന്നു.
അഭിമന്യുവിനെതിരെ സനീഷ് കത്തിവീശിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചൂ. മറ്റ് രണ്ടുപേരുടെയും കയ്യിലും ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ മൊഴി. കുത്തേറ്റത് ആരുടെ ആയുധത്തിലാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.






