മനില: സ്ത്രീപുരുഷ അസമത്വം നിലനില്ക്കുന്നിടത്തോളംകാലം സാമ്പത്തികവികസനം സാധ്യമല്ലെന്ന് ലോകബാങ്ക് വിദഗ്ധരുടെ റിപ്പോര്‍ട്ട്. തൊഴിലിടങ്ങളിലും വ്യാപാരരംഗത്തും സ്ത്രീകള്‍ നേരിടുന്ന അസമത്വം ആഗോളവളര്ച്ചയേയും സാമ്പത്തികവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകബാങ്കിന്റെ പഠനം.
189 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്െ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഠനങ്ങള്‍ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കാന്‍ വ്യക്തമായ നിയമങ്ങള്‍ ഇല്ലാത്തത് സ്ത്രീകളുടെ അപരവത്കരണത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. വികസ്വര രാജ്യങ്ങളിലാണ് സ്ത്രി-പുരുഷ അസമത്വം മൂലമുള്ള നഷ്ടം കൂടുതല്‍ നേരിടുന്നത്.
സ്ത്രീസൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ ബ്രിട്ടണ്, ന്യുസിലന്‍ഡ്,സ്പെയിന് എന്നി രാജ്യങ്ങളാണ്. ഒട്ടേറെ രാജ്യങ്ങളില്‍ വസ്തു കൈമാറ്റകരാര്‍, തൊഴില്‍കരാര്‍,വായ്പകരാര്‍ തുടങ്ങിയവക്ക് സ്ത്രീകള്‍ക്ക് സ്വന്തം നിലയില്‍ ഒപ്പു വയ്കാന്‍ സാധിക്കാത്തതിനാലും 104 രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നിഷേധിക്കുന്നതിനാലും 270 കോടി സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments