
ബ്ലാക്ക്ബെറി പുതിയ രണ്ട് മോഡലുകൾ കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. ബ്ലാക്ക്ബെറി ഇവോൾവ്, ഇവോൾവ് X എന്നീ രണ്ടു മോഡലുകളാണ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് രണ്ടു മോഡലുകളും എത്തുന്നത്. ആമസോൺ വഴിയായിരിക്കും ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. ഒപ്പം റീടൈൽ ആയിട്ടും വാങ്ങാൻ സാധിക്കും. സെപ്റ്റംബർ മുതൽ ഇവോൾവ് X മോഡലും ഓഗസ്റ്റ് മുതൽ ഇവോൾവ് മോഡലും എത്തിയേക്കും.
കോർണിങ് ഗൊറില്ല ഗ്ലാസ് 5, സീരീസ് 7000 അലൂമിനിയം ഫ്രെയിം, ടെക്സ്റ്ററുകളോട് കൂടിയ റബ്ബറൈസ്ഡ് ബാക്ക് പാനൽ എന്നിവെയാണ് മറ്റു സവിശേഷതകൾ. 5.99 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫുൾവ്യൂ ഐപിഎസ് എൽസിഡി ഡിസ്പ്ളേ, 18:9 അനുപാതത്തിൽ 1080x2160 പിക്സൽ റെസൊല്യൂഷൻ, 64 ബിറ്റ് ഒക്ട കോറിൽ Qualcomm Snapdragon 660 പ്രൊസസർ, അഡ്രിനോ 512 ജിപിയു, 6 ജിബി റാം, 64 ജിബി ഇൻബിൽട്ട് മെമ്മറി, 4000 mAh ബാറ്ററി എന്നിവയാണ് ബ്ലാക്ക്ബെറി ഇവോൾവ് Xന്റെ പ്രധാന ഫീച്ചറുകൾ. എന്നാൽ ഇവോൾവ് മോഡലിൽ Qualcomm Snapdragon 450 പ്രോസസർ, 4 ജിബി റാം, 64 ജിബി മെമ്മറി, അഡ്രിനോ 506 ജിപിയു എന്നിവയാണ് ഉള്ളത്.
ഇവോൾവ് Xൽ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണുള്ളത്. 12 മെഗാപിക്സലിന്റെ പ്രാഥമിക സെൻസറും 13 മെഗാപിക്സലിന്റെ രണ്ടാമത്തെ സെൻസറും ആണുള്ളത്. രണ്ടാമത്തെ മോഡലിൽ 13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് ഉള്ളത്. രണ്ടു മോഡലുകൾക്കും മുൻവശത്ത് ഒരേപോലെ മുൻവശത്ത് 16 മെഗാപിക്സലിന്റെ ഒരു ക്യാമറ ഉണ്ട്.
4 ജി എൽടിഇ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5.0, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 6 ജിബി റാം 64 ജിബി ഇൻബിൽറ്റ് മെമ്മറി ഉള്ള Evolve X മോഡലിന് 34,990 രൂപയും 4 ജിബി റാം 64 ജിബി ഇൻബിൽറ്റ് മെമ്മറി ഉള്ള ഇവോൾവ് മോഡലിന് 24,990 രൂപയുമാണ് വില എന്നാണ് റിപ്പോർട്ട്.






