
നെക്സോണിന് വേണ്ടി പുറത്തുവിട്ട ഏറ്റവും പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റില് ആപ്പിള് കാര്പ്ലേ കണക്ടിവിറ്റി ഓപ്ഷനും ടാറ്റ ഉള്പ്പെടുത്തി. നെക്സോണ് ഉടമകള്ക്ക് അംഗീകൃത ഡീലര്ഷിപ്പുകളില് നിന്നും സൗജന്യമായി അപ്ഡേറ്റ് നേടാം.
പുതിയ അപ്ഡേറ്റുകള് അരമണിക്കൂര് കൊണ്ടു കാറില് ഇന്സ്റ്റാള് ചെയ്യപ്പെടും. നെക്സോണിന് വേണ്ടി ഇതാദ്യമായാല്ല പുതിയ അപ്ഡേറ്റുകള് കമ്പനി പുറത്തിറക്കുന്നത്. പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റില് ബ്ലുടൂത്ത് പെയറിംഗ്, ടച്ച്സ്ക്രീന് സംവിധാനങ്ങളില് ഉടമകള് ഉയര്ത്തിയ പരാതിയും കമ്പനി പരിഹരിച്ചു. ടാറ്റ ഡീലര്ഷിപ്പുകള്ക്ക് കീ ഫോബിലെ പ്ലാസ്റ്റിക് ഹൗസിംഗ് മാറ്റാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.
സിയാറ്റില് സില്വര്, മൊറാക്കന് ബ്ലൂ, വെര്മോണ്ട് റെഡ്, ഗ്ലാസ്ഗോ ഗ്രെയ്, കാര്ഗറി വൈറ്റ്, എത്ന ഓറഞ്ച് എന്നീ നിറങ്ങള് നെക്സോണില് ലഭ്യമാണ്. കൂടാതെ, മൊറാക്കന് ബ്ലൂ - സിയാറ്റില് സില്വര്, വെര്മോണ്ട് റെഡ് - സിയാറ്റില് സില്വര് നിറഭേദങ്ങളും എസ്യുവിയില് ഉപഭോക്താക്കള്ക്ക് തെരഞ്ഞെടുക്കാം.
6.29 ലക്ഷം മുതലാണ് നെക്സോണ് പെട്രോള് മോഡലുകളുടെ വില. ഡീസല് മോഡലുകള്ക്ക് 7.33 ലക്ഷം രൂപ മുതലും വിപണിയില് വില ആരംഭിക്കും. ഹാര്മന് ഓഡിയോ സംവിധാനം,കണക്ട്നെക്സ്റ്റ് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സംവിധാനം, മൂന്നു നിറങ്ങളൊരുങ്ങുന്ന ക്യാബിന് എന്നിവ നെക്സോണിന്റെ അകത്തള ഫീച്ചറുകളാണ്.







Comments