
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഠപുസ്തത്തില്‍ മില്‍ഖാ സിങ്ങിന് പകരം ഫര്ഹാന് അക്തറിന്റെ ചിത്രം. മില്‍ഖാ സിങ്ങിന്റെ ജീവിതകഥ പ്രമേയമായ ഭാഗ് മില്‍ഖ ഭാഗ് എന്ന ബോളിവുഡ് ചിത്രത്തില്‍ മില്‍ഖയുടെ വേഷം അഭിനയിച്ചത് ഫര്‍ഹാനായിരുന്നു. ഈ സിനിമയില്‍ നിന്നുള്ള സ്റ്റില്‍ ആണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
സംഭവത്തില്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഫര്ഹാന് അക്തര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. വലിയ തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നും പുസ്തകം പിന്‍വലിക്കണമെന്നും ഫര്ഹാന് അക്തര്‍ ആവശ്യപ്പെട്ടു. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ട് ട്വിറ്ററിലാണ് ഫര്ഹാന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.







Comments