
ലണ്ടന്‍: ബുംമ്രയുടെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയ്ക്ക് ഇംഗ്ലീഷ് മണ്ണില്‍ തകര്‍പ്പന്‍ വിജയം. ടെന്‍ബ്രിജ് ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇന്ത്യ ഇംണ്ടിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 521 ലക്ഷ്യം പിന്തുടര്‍ന്ന ഇംണ്ട് 317 റണ്‍സിനു പുറത്താകുകയായിരുന്നു. നാലാം ദിനം ഇംഗ്ലീഷ് നിരയുടെ നിര്‍ണ്ണായക അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയുടെ വിജയശില്പി.
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇംണ്ടിനായി പൊരുതിയ ജോസ് ടെയ്ലറിന്റെ സെഞ്ചുറിയും പാഴായി. 176 പന്തില്‍ 106 റണ്‍സെടുത്താണ് ബട്ലര് പുറത്തായത്. അലിസ്റ്റര്‍ കുക്ക്( 39 പന്തില്‍ 17), കീറ്റന്‍ ജെന്നിങ്സ് (31 പന്തില്‍ 13), ജോ റൂട്ട് (40 പന്തില്‍ 13) ഒലി പോപ്(39 പന്തില്‍16), ജോണി ബെയര്‍സ്റ്റോ(പൂജ്യം) ക്രിസ് വോക്സ്(മൂന്ന് പന്തില്‍ നാല്) ബെന്‍സ്റ്റോക്സ് (187 പന്തില്‍ 62), സ്റ്റിയുവര്‍ട്ട് ബ്രോഡ്( 29 പന്തില്‍ 20) എന്നിങ്ങനെയാണ് ഇംഗ്ലീഷ് നിരയുടെ സ്കോര്‍. ബുംമ്രയ്ക്കു പുറമെ ഇന്ത്യയ്ക്കു മവണ്ടി ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റുകളും, മുഹമ്മദ് ഷാമി, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ക്രിസ് വോക്സ്, സ്റ്റിയുവര്‍ട്ട് മബ്രാഡ് എന്നിവരുടെ വിക്കറ്റുകളാണ് ബുംമ്ര സ്വന്തമാക്കിയത്. നാലാം വിക്കറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ച മികച്ച കൂട്ടുകെട്ട് പറിച്ചതും ബുംമ്രയുടെ പ്രകടനമായിരുന്നു.
പേസര്‍ ജസ്പ്രിത് ബുംമ്രയാണ് ഇംണ്ട് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഇഷാന്ത് ശര്‍മ്മ(രണ്ട്), മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു ദിവസം ശേഷിക്കെ 210 റണ്‍സാണ് ഇംണ്ടിന്റെ വിജയത്തിന് വേണ്ടിയിരുന്നത്, അത് 317 അവസാനിക്കുകയായിരുന്നു.
ജോസ് ബട്ലറിന്റെയും(106), ബെന്‍ സ്റ്റോക്സിന്റെയും(62) അഞ്ചാം വിക്കറ്റിലുള്ള ചെറുത്ത് നില്‍പ്പ് ഇംണ്ടിന് ജയമോ സമനിലയോ നല്‍കിയേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഈ ചെറുത്ത് നില്‍പ്പ് വിഫലമാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. നാലാം ദിവസം കളി ആരംഭിച്ചപ്പോള്‍ തന്നെ ഇംണ്ടിന് പ്രഹരമേറ്റു. ആദ്യ ഓവറില്‍ തന്നെ കീറ്റന്‍ ജെന്നിംഗ്സ് പുറത്ത്. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാമനായി എത്തിയ നായകന് ജോറൂട്ടിനെ ബുംമ്ര കൂടി പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു തുടങ്ങി.
അലിസ്റ്റര്‍ കുക്കിനെയും നിലയുറപ്പിക്കാന്‍ ഇഗന്ത്യന് പേസര്‍മാര്‍ അനുവദിച്ചില്ല. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ബാറ്റ് വെച്ച കുക്ക് സ്ലിപ്പില്‍ ക്യാച്ച് നല്കി മടങ്ങി. പിന്നീടെത്തിയ ഓലിപോപ്പിനെയും ക്രിസിലുണ്ടായിരുന്ന റൂട്ടിനെയും ഇന്ത്യന്‍ പേസര്‍മാര്‍ പവലിയനിലേക്ക് മടക്കി. ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വി ഭയന്ന് നിന്ന ഇംണ്ടിനെ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ചേര്‍ന്ന് അല്പമെങ്കിലും കരകയറ്റിയത്.
ബട്ലര് സെഞ്ചുറി നേടിയതോടെ ഇംണ്ട് സമനിലയെങ്കിലും മനസില്‍ കണ്ടിരുന്നു. എന്നാല്‍ പുതിയ പന്തെടുത്തതോടെ ബട്ലര്ക്കും സ്റ്റോക്സിനും പിടിച്ചു നില്ക്കാനായില്ല. ബട്ലര് ബുംമ്രക്ക് മുന്നിലും സ്റ്റോക്സ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നിലും വീണു. ഇതോടെ അഞ്ചു ടെസ്റ്റുകളുള്ള പരന്പരയില്‍ 2-1 നു ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു.






