
കലുന്ദി: രാജസ്ഥാനിലെ 70 ദളിത് കുടുബംഗങ്ങളെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കുന്നതില്‍ നിന്നും വിലക്കി. രാജസ്ഥാനിലെ കുലുന്ദി വില്ലേജിലാണ് സംഭവം. 70 ദളിത് കിുടുബംഗങ്ങള്ക്കാണ് കഷ്ടത അനുഭവിക്കേണ്ടി വന്നത്. ഇതോടെ പ്രതികളായ 16 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ അവകാശങ്ങള്‍ പ്രയോജനപ്പെടുത്തി ജീവിക്കാവുന്നതാണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി ഗുലാബ് സി കതാരിയ പറഞ്ഞു.






