
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പേരറിയാത്ത തോക്ക് ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
ആറു മുതല്‍ എട്ടുപേര്‍ വരെയുള്ള സംഘം വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥന് നേരത്തെ മുതല്‍ ഇവരുടെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിപ്പെടുത്തിയ ആള് സുഹൃത്തുക്കള്‍ക്കൊപ്പം കമ്മീഷണര്‍ ഓഫീസിന്റെ പുറത്ത് കാത്തുനില്ക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞയുടനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് ഷലാഭ് മാതൂര്‍ പറഞ്ഞു.
അഞ്ചില്‍ മൂന്നു പേരുടേയും കാലിനാണ് വെടിയേറ്റത്. അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഷലാഭ് മാതൂര്‍ പറഞ്ഞു. സംസ്ഥാനത്തെ സുരക്ഷയെപ്പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷിച്ചു.






