
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും ബി.ജെ.പി മന്ത്രിമാര്‍. വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെയാണ് മാധ്യമശ്രദ്ധനേടിയ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്ന ഈ സംഭവം ഉണ്ടായത്.
ബുധനാഴ്ച നടന്ന ചടങ്ങില്‍ ചത്തീസ്ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷിമന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ടൈംസ് നൗ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ മന്ത്രിമാരെ പിന്തിരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും ചടങ്ങിന് എത്തിയിരുന്നു. ജീവിച്ചിരിക്കെ തന്നെ ബിജെപി വാജ്പേയിയെ അവഗണിച്ചിരുന്നു. ഇപ്പോള്‍ മരിച്ച് കഴിഞ്ഞ് ചിതാഭംസ്മം നിമഞ്ജനം ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തോട് അനാദരവ് കാണുക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി ആരോപിച്ചു.
#BJP #Chhattisgarh ministers joke, laugh at ceremony to immerse Vajpayee’s ashes | Download the ET App: https://t.co/3ws7S55DGq pic.twitter.com/pqhY4rkRFi
— EconomicTimes (@EconomicTimes) August 23, 2018






