
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ ആരും മടിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനം ഉള്‍പ്പടെ വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രളയം ബാധിച്ച പ്രദേശത്ത് വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കള്‍ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട് അതുകൊണ്ടു തന്നെ മുന്‍കരുതലുകളെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






