
തിരുവനന്തപുരം: കേരളത്തിലെ കായിക വിനോദമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കും.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി വകയിരുത്തി. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കാന്‍ ബ്രാന്‍ഡ് കേരളം ആരംഭിക്കും. ഭാവിയിലെ കേരള വികസനത്തിന് പ്രവാസികളുടെ പണം അയക്കല്‍ മാത്രം മതിയാവില്ലെന്നും പ്രവാസികള്‍ നിക്ഷേപകരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടേത് ഇന്‍വെസ്റ്റ്മെന്റ് ഇക്കോണമി ആയി മാറണമെന്നും ഇതിനായി പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പ്രവാസി ഇന്‍വെസ്റ്റ് മെന്റ്ഫണ്ട് രൂപീകരിക്കും.






