
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന തൊഴിലാളികളെ ലക്ഷ്യമിട്ട് ബജറ്റില്‍ അനേകം പദ്ധതികള്‍. മത്സ്യബന്ധനവകുപ്പിന് 133.43 കോടി രൂപ വകയിരുത്തിയ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്കരിച്ചു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗത്തില്‍ രക്ഷിക്കാന്‍ കൂടുതല്‍ മറൈന്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷന് ആരംഭിക്കും.
പോര്‍ട്ട് സിറ്റി പദ്ധതിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴിലവസരം നല്‍കും. വനിതകള്‍ക്ക് മത്സ്യ വിപണത്തിന് സഹായകമായി ഷീ സ് കൂട്ടറുകള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സീഡിയിലുള്ള മണ്ണെണ്ണ വിഹിതം കൂട്ടി. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതിയും പ്രഖ്യാപിച്ചു. പൂന്തുറ ഇടയാര്‍ പാലവും പ്രഖ്യാപിച്ചിട്ടുണ്ട്.






