
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഈ മാസം മൂന്ന് പേര് മരിച്ചു. അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്കി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി കാരണമാണെന്നു സംശയിക്കുന്നു. ഇന്നലെ മാത്രം മുപ്പത്തിയഞ്ച് പേരാണ് ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. എലിപ്പനികാരണം ഈ മാസം മൂന്നു പേര് മരിച്ചു. നൂറ്റിനാല്പത്തി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മുന്നൂറ്റി പത്തൊമ്പത് പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.
പ്രളയക്കെടുതി തുടരുന്ന മേഖലകളില്‍ പ്ലേഗ് ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികള്‍ക്കും സാധ്യതയുണ്ടെന്ന് ഐ.എം.എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൃഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ശവശരീരങ്ങള്‍ കൃത്യമായി മറവ് ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.






