
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങളെ സംരക്ഷിക്കുന്ന വാദവുമായി വീണ്ടും ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് രാജേന്ദ്രന് എംഎല്‍എ.
പ്രളയ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് എസ്. രാജേന്ദ്രന് എംഎല്‍എ വ്യത്യസ്ത നിലപാടുമായി ശ്രദ്ധേയനായത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ എന്നിവര്‍ പറഞ്ഞതൊന്നുമല്ല അതിനപ്പുറമാണ് കാര്യങ്ങളെന്നും എംഎല്‍എ പറഞ്ഞു. ഡാമുകള്‍ കൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ, പ്ലംജൂഡി റിസോര്‍ട്ട് പൂട്ടാന്‍ നോട്ടീസ് കൊടുക്കുന്നതുകൊമണ്ടാ പ്രകൃതിയുടെ വിധിയെ മറികടക്കാന്‍ കഴിയില്ലെന്നും എസ്. രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.






