ചെന്നൈ: ചെന്നെ-സേലം എട്ടുവരി ഹരിത ഇടനാഴി പദ്ധതിക്കെതിരെ പ്രതിഷേധത്തിനു എത്തിയ സാമൂഹിക പ്രവര്ത്തകന് യോഗേന്ദ്ര യാദവ് കസ്റ്റഡിയില്‍. ശനിയാഴ്ച തിരുവണ്ണാമലൈയില്‍ നിന്നാണ് യാദവിനെ കസ്റ്റഡിയില്‍ എടുത്തത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് തമിഴ്നാട്ടില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു യാദവ്.
തിരുവണ്ണാമലൈയ്ക്ക് സമീപം ചെങ്കത്ത് എത്തിയപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യാത്ര തടയുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും കയ്യേറ്റം ചെയ്തശേഷം പോലീസ് വാഹനത്തിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നുവെന്ന് യാദവ് പറഞ്ഞു. തമിഴ്നാട് പോലീസില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും യാദവ് ട്വീറ്റ് ചെയ്തു.
തിരുവണ്ണാമലൈ കലക്ടറുമായി ഫോണില്‍ സംസാരിച്ചു കഴിഞ്ഞതിന്റെ പിന്നാലെയാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സ്വരാജ് അഭിയാന് നേതാവും മുന്‍ എഎപി നേതാവുമായ യോഗേന്ദ്ര യാദവ് ആരോപിച്ചു.

Comments