കൊച്ചി: കൊലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. പാലക്കാട് സ്വദേശിയായ ജംഷീറാണ് വിമാനത്തിനുള്ളിൽ അതിക്രമം കാട്ടിയതെന്ന് അധികൃതർ അറിയിച്ചു. സഹയാത്രികർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി വിമാനമിറങ്ങിയ ഉടൻ സിഐഎസ്എഫിന് കൈമാറി.
വിമാനം കൊച്ചിയിൽ ഇറങ്ങാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റിന് സമീപം ഇരുന്ന ജംഷീർ എമർജൻസി പാനലിലെ വിൻഡോ പാനലിന്റെ ഒരു ഭാഗം തകർത്തശേഷം വാതിൽ തുറക്കാൻ ശ്രമിച്ചെന്നാണ് വിവരം.
സഹയാത്രികരുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ശേഷം സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജംഷീറിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Comments