പഗ്ജി(പോപ്പുലര്‍ പ്ലയര്‍ അണ്‍നോണ്‍സ് ബാറ്റില്ഗൗണ്ട്) എന്ന മൊബൈല്‍ ഗെയിമിന് പ്രിയമേറുകയാണ്. ഏകദേശം 30 ലക്ഷം ആളുകളാണ് ഈ ഗെയിം അമേരിക്കയില്‍ മാത്രം കളിക്കുന്നത്. ഇതില്‍ 17 ലക്ഷം ആളുകളാണ് ആണ്‍ഡ്രോയിഡ് പ്ലാറ്റ്ഫോര്മില് കളിക്കുന്നത്. ലോകമെമ്പാടും ഏകദേശം 100 മില്യന്‍ അംഗങ്ങളാണ് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
ഭൂരിഭാഗവും സ്ത്രീകളാണ് ഗെയിം കളിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 14 മില്യന്‍ (ചൈന, ജപ്പാന്, കൊറിയ എന്നീ രാജ്യങ്ങള്‍ ഒഴികെ) ആളുകളാണ് ദിവസവും ആക്ടീവായി ഗെയിം കളിക്കുന്നത് എന്ന് ഗെയിം ഡവലപ്പര്‍മാര്‍ അവകാശപ്പെടുന്നു.






