
കൊച്ചി: ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ച ബിജെപി ഇന്റകച്വല് സെല്‍ മേധാവിക്കു ലഭിച്ചത് അമ്പരിപ്പിക്കുന്ന മറുപടിയാണ്. ടിജി മോഹന്‍ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടുകയായിരുന്നു. പിന്‍വാങ്ങി.., എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.
എന്നാല്‍ മോഹന്‍ദാസിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം യരുകയാണ്. അവധി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെന്നത് മണ്ടത്തരം, എന്നിട്ടാണോ അതു കണ്ട നാട്ടുകാരോട് മുഴുവന്‍ വിളിച്ചു പറഞ്ഞ് വലിയ മണ്ടന്‍ ആകുന്നത്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.







Comments