ന്യൂഡല്‍ഹി: പശ്ചിമ ബംഗാളും ഒഡീഷയും ഇന്ധന വില കുറച്ചു. ഒരു രൂപ വീതമാണ് ഇരു സംസ്ഥാനങ്ങളും കുറച്ചത്. ഇന്ധന വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറച്ച നിരക്ക് അര്‍ദ്ധരാത്രി നിലവില്‍ വരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്ന് ഒഡീഷ സര്‍ക്കാരും ഇന്ധനവില കുറച്ചു.
തിങ്കളാഴ്ച രാജസ്ഥാന്, ആന്ധ്ര സര്‍ക്കാരുകളും ഇന്ധന വില കുറച്ചിരുന്നു. നികുതി കുറച്ചതോടെ ആന്ധ്രയില്‍ രണ്ട് രൂപയും രാജസ്ഥാനില്‍ 2.50 രൂപയും കുറയും. രാജസ്ഥാനില്‍ തിങ്കളാഴ്ച മുതലും ആന്ധ്രയില്‍ ചൊവ്വാഴ്ചയും പുതിയ നിരക്ക് നിലവില്‍ വന്നു.
അതിനിടെ തുടര്‍ച്ചയായ 42-ാം ദിവസനും ഇന്ധന വില കൂട്ടി. ചൊവ്വാഴ്ച 15 പൈസ വീതം കൂട്ടിയതോടെ കേരളത്തില്‍ പെട്രോളിന് 82.95 രൂപയും ഡീസലിന് 76.95 രൂപയുമായി. എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.






