ഏതര് 450 ഇലക്ട്രിക് സ്കൂട്ടര്‍ വിതരണം ആരംഭിച്ചു. ഏതര് 450 ബെംഗളൂരു ആസ്ഥാനമായ ഏതര് എനര്‍ജി എന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പിന്റെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ്. നിലവിൽ ബെംഗളൂരുവില്‍ മാത്രമാണ് സ്കൂട്ടര്‍ ലഭിക്കുന്നത്.
തെരഞ്ഞെടുത്ത ഏതാനും ഉപയോക്താക്കളെ കമ്പനിയുടെ അസംബ്ലി യൂണിറ്റിലേക്ക് ക്ഷണിച്ചുവരുത്തി സ്കൂട്ടറുകളുടെ താക്കോല്‍ കൈമാറുകയായിരുന്നു. സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകളും ഈ ഉപയോക്താക്കളുടെ വീടുകളില്‍ കമ്പനി സ്ഥാപിച്ചുനല്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്കായി ഏതര് വണ്‍ എന്ന പ്രത്യേക സബ്സ്ക്രിപ്ഷന് പ്ലാനും കമ്പനി അവതരിപ്പിച്ചു.
വീട്ടിലെയും നഗരത്തിലുടനീളം ഏതര് എനര്‍ജി സ്ഥാപിച്ച അതിവേഗ പൊതു ചാര്ജറുകളിലെയും ഡാറ്റ, ചാര്‍ജിംഗ് ചെലവുകള്‍ പ്രത്യേക സബ്സ്ക്രിപ്ഷന് പ്ലാനില്‍ ഉള്‍പ്പെടും. വീട്ടുപടിക്കലെത്തി വാഹനം സര്‍വീസ് ചെയ്തുനല്‍കും. മാത്രമല്ല, സ്പെയര്‍ പാര്‍ട്സ് ചെലവുകളും സബ്സ്ക്രിപ്ഷന് പ്ലാനിന്റെ ഭാഗമാണ്.

ഓണ്‍ലൈന്‍ മുഖേനയും ബെംഗളൂരു നഗരത്തിലെ ഏതര് ഔട്ട്ലെറ്റ് സന്ദര്‍ശിച്ചും ഏതര് ഇലക്ട്രിക് സ്കൂട്ടറുകള് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ചെന്നൈയില്‍ ഏതര്ഗ്രിഡ് എന്ന ചാര്‍ജിംഗ് ശൃംഖല സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. 2019 രണ്ടാം പാദത്തില്‍ ഏതര്സ്പേസ് എന്ന എക്സ്പീരിയന്‍സ് സെന്ററും സ്ഥാപിക്കുമെന്നാണ് സൂചന. ഏതര് 450 സ്കൂട്ടറിന് 1.24 ലക്ഷ രൂപ വരുമെന്നാണ് റിപ്പോർട്ട്.
സ്മാര്‍ട്ട്, ഫ്യൂച്ചറിസ്റ്റിക്, ഫീച്ചര്‍ ലോഡഡ് ഇലക്ട്രിക് സ്കൂട്ടറാണ് ഏതര് 450. പുഷ് നാവിഗേഷന്‍, ഓവര്‍ ദ എയര്‍ അപ്ഡേറ്റുകള്, പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം, വാട്ടര്‍പ്രൂഫ് ചാര്‍ജര്‍, വിവിധ റൈഡിംഗ് മോഡുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് സഹിതം ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ സ്ക്രീനാണ് പ്രധാന സവിശേഷത.

Comments