
സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണ് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. നിരവധി ആരാധകരുള്ള പരമ്പര ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ച് ആകില്ല അവസാനിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മറ്റാരുമല്ല പരമ്പരയില്‍ ഭാഗമായിരുന്ന കിറ്റ് ഹാരിങ്ടണ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവസാന സീസണ് നിങ്ങളെ നിരാശപ്പെടുത്തും. എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കില്ല പരമ്പര അവസാനിക്കുന്നത് എന്നുമാണ് ഹാരിങ്ടണിന്റെ അഭിപ്രായം.
ബ്രേക്കിങ് ബാഡ്, ദ വയര്‍ എന്നിവയൊക്കെയാണ് എന്റെ ഇഷ്ടപരമ്പരകള്. എന്നാല്‍ അവയുടെ ക്ലൈമാക്സുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സ് നിങ്ങളെ നിരാശപ്പെടുത്തും
ഇതോടെ പരമ്പരയിലെ പ്രധാന പല താരങ്ങളും അവസാന സീസണില്‍ കൊല്ലപ്പെടുമോ എന്ന ഭയത്തിലാണ് ആരാധകര്‍. ട്വിസ്റ്റുകളും പ്രമേയത്തിലെ സങ്കീര്‍ണതയുമാണ് പരമ്പരയെ ഇത്രയധികം ജനകീയമാക്കിയത്.







Comments