
2018 മോഡൽ ഐഫോണുകൾ അവതരിപ്പിച്ചു. ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ XR എന്നീ മോഡലുകളാണ് വിപണിയിൽ ഇറക്കിയത്. ഏറ്റവും വലിയ ഡിസ്പ്ളേ ഉള്ള ഫോണും ആപ്പിളിന്റെ ആദ്യത്തെ ഇരട്ട സിം ഫോണും ഇതിൽ ഉൾപ്പെടും.
5.8 ഇഞ്ച് OLED സൂപ്പർ റെറ്റിന 1125×2234 ഡിസ്പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഐഫോൺ XS-ൽ ഉള്ളത്. ഐഫോൺ XS 64 ജിബി മോഡലിന് 99,900 രൂപയും 256 ജിബി മോഡലിന് 1,14,900 രൂപയും 512 ജിബി മോഡലിന് 1,34,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും. സ്പേസ് ഗ്രെ, സിൽവർ എന്നീ നിറങ്ങൾക്ക് പുറമെ ഗോൾഡ് നിറത്തിൽ ഉള്ള മോഡൽ കൂടെ എത്തുമെന്നാണ് സൂചന.
6.5 ഇഞ്ച് OLED സൂപ്പർ റെറ്റിന 1242×2688 ഡിസ്പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഐഫോൺ XS മാക്സിന്റെ ഫീച്ചറുകൾ. ഐഫോൺ XS മാക്സ് 64 ജിബി മോഡലിന് 1,09,900 രൂപയും 256 ജിബി മോഡലിന് 1,24,900 രൂപയും 512 ജിബി മോഡലിന് 1,44,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും.
ഡ്യുവൽ സിം സൗകര്യം ഉള്ള ആപ്പിളിന്റെ ആദ്യത്തെ ഫോൺ ആണ് ഐഫോൺ XR. 64 ജിബി മോഡലിന് 76,900 ആണ് വില വരുന്നത്. 128 ജിബി മോഡലും 256 ജിബി മോഡലും ലഭ്യമാണ്. 6.1 ഇഞ്ച് 828×1792 LCD ഡിസ്പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ പിൻക്യാമറ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് മറ്റു സവിശേഷതകൾ.






