സൂറത്ത്: സെപ്റ്റംബര്‍ 17ന് പിറന്നാള്‍ ആഘോഷിക്കുന്ന 1200 പേരെ ചേര്‍ത്താണ് ഗുജറാത്തിലെ ഒരു ബേക്കറി റെക്കോര്‍ഡ് ആഘോഷം സംഘടിപ്പിച്ചത്. 1200 പേര് ഒരുമിച്ചാണ് കേക്ക് മുറിച്ചത്. ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡ് ആണ് ലക്ഷ്യം. സൂറത്തിലെ അതുല്‍ ബേക്കറിയാണ് ഈ പരിപാടിയുടെ സംഘാടകര്‍. നിലവില്‍ 2012 ജൂലൈ 4ന് നെതര്‍ലന്റിലെ സ്റ്റിച്ചിംഗ് അപ്പെന്ഹോള് സംഘടിപ്പിച്ച 228 പേരുടെ ഒരുമിച്ചുള്ള പിറന്നാള്‍ ആഘോഷത്തിനാണ് ഈ റെക്കോര്‍ഡ് ഉള്ളത്.
സൂറത്തിലെ സര്‍സാന എക്സിബിഷന് സെന്ററില്‍ ആണ് 1200 പേര് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഈ പങ്കെടുത്തവരെ ഇരുപത് സംഘങ്ങളാക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ജന്മദിന തൊപ്പികളും ഗാനങ്ങളും ഒരുക്കീരുന്നു. 'അതുല്യ ശക്തി ദിവസം' എന്നാണ് സെപ്റ്റംബര്‍ 17ന് ഇവര്‍ ഇട്ട പേര്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പരിരപാടിയില്‍ പങ്കെടുക്കാന്‍ എത്തീരുന്നു.






