
വയനാട്: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി. തനിക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
വിശ്വാസികളുടെ പുര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയില്‍ നിന്ന് നൂറിലധികം പേര് തന്നെ പിന്തുണയ്ക്കുന്നതായും സിസ്റ്റര്‍ പറയുന്നു. നിര്‍ദേശം ആയിരുന്നില്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദര്‍ സുപ്പീരിയര്‍ ചെയ്തത്. ഇത് വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായും, സഭയിലെ മോശം പ്രവണതയ്ക്കെതിരെ ഉള്ള പോരാട്ടം ഇനിയും തുടരുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.
അതേസമയം കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കാരയ്ക്കാമല ഇടവകയുടെ വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനും നടപടി സ്വീകരിച്ചുവെന്നായിരുന്നു വാര്‍ത്ത. സിസ്റ്റര്‍ ഇനി വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് കാരയ്്ക്കാമല ഇടവകയുടെ വിശദീകരണം.
എന്നാല്‍ നടപടി പരോക്ഷമായി ശരിവയ്ക്കുന്നതാണ് കാരയ്ക്കാമല ഇടവകയുടെ വിശദീകരണം. വേദപാഠം പഠിപ്പിക്കാനും വിശുദ്ധ കുര്‍ബാന നല്‍കാനും സിസ്റ്റര്‍ക്ക് കഴിയില്ല. ഇത് വിശ്വാസികളുടെ ആവശ്യപ്രകാരമാണെന്നാണ് സഭയുടെ പുതിയ ന്യായവാദം.






